Kerala

അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനും സമ്മതിക്കില്ലേ?

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍റെയും അമ്പിളിയുടെയും വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനും സമ്മതിക്കില്ലേ, എന്ന അവരുടെ ചോദ്യമാണ് ഏവരെയും വേദനിപ്പിക്കുന്നത്. തർക്ക വസ്തുവിൽ അച്ഛന്‍റെ സംസ്കാര ചടങ്ങുകൾക്കായി കണ്ണീരോടെ കുഴിമാടം ഒരുക്കുന്ന ഇളയ മകൻ രഞ്ജിത്തിന്‍റെ ദൃശ്യങ്ങൾ ആരിലും വേദനയുണ്ടാക്കും. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി […]