Kerala

ബുറേവി: ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. […]

Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും മറ്റന്നാളും മഴമുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. എന്നാൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

Kerala

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപ്പുപരയ്ക്കുമിടയില്‍ നാളെ വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തിയായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ […]

India National

ശക്തമായ മഴ; ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത നാശ നഷ്ടം

തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരിച്ചു. ഹൈദരാബാദിൽ മാത്രം 31 പേർക്ക് ജീവൻ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയിൽ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് സർക്കാർ കണക്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടൻ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമർദ്ദം മുംബൈ – കൊങ്കൺ മേഖലയിൽ […]

Kerala Weather

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചു. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഓറഞ്ച് അലർട്ടും, പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച്, അതിതീവ്ര ന്യൂനമർദ്ദമായി മാറി, ആന്ധ്ര തീരത്ത്, നർസാപുരിനുംവിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിച്ചു. കേരളത്തിൽ ഇന്ന് […]

Kerala

കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പതിമൂന്ന് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും, ചെറിയ വെള്ളപ്പൊക്കങ്ങൾക്കും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. കേരള തീരത്ത് ശക്തമായ കാറ്റിനും, […]

Kerala

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം: റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി. പമ്പ, അച്ചന്‍കോവില്‍, മണിമല, കക്കാട്ടര്‍ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മണിയാര്‍, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുമൂലം സ്പില്‍വേ വഴി തുറന്നു വിടുന്ന പരമാവധി വെള്ളത്തിന്റെ അളവ് 1287 ക്യുമാക്സ് ആണ്. ആങ്ങമൂഴി […]

Kerala Weather

വയനാട്‌-നീലഗിരി ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു

ചാലിയാറിലെ ജലനിരപ്പ്‌ അപകടകരമായ വിധത്തിൽ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്‌ മാറണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ വയനാട്‌-നീലഗിരി ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. അവിടെ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിൽ ചാലിയാറിലെ ജലനിരപ്പ്‌ അപകടകരമായ വിധത്തിൽ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്‌ മാറണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Kerala Weather

ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകും

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ട്. വ്യാഴാഴ്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത. ഈ മാസം 30 വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ […]