Football

കൊൽക്കത്തയിൽ പെരുമഴ: എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു; ഐപിഎൽ പ്ലേഓഫിനു ഭീഷണി

ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സും തമ്മിലുള്ള എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു. കൊൽക്കത്തയിലെ കടുത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ മോശം കാലാവസ്ഥ ഐപിഎൽ പ്ലേ ഓഫുകൾക്കും തിരിച്ചടി ആയേക്കുമെന്ന് ആശങ്കയുണ്ട്. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ക്വാളിഫയറും എലിമിനേറ്ററും നടക്കുക. രണ്ട് തവണയാണ് മത്സരം തടസപ്പെട്ടത്. ആറാം മിനിട്ടിൽ ശക്തിയായ കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ആഡ് ബോർഡുകൾ മറിഞ്ഞുവീഴുകയും […]

National

അസം വെള്ളപ്പൊക്കം; 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ

അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് 1.97 ലക്ഷം പേരെന്ന് സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി. അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്. സൈന്യത്തിനും അർധസൈനിക […]

Kerala

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ […]

Kerala

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകൡ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത് അഞ്ച് ദിവസത്തേക്ക് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. […]

Kerala

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്കില്ല

സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കീ.മി വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണെമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കൂടുതൽക് മഴ കിട്ടും. കേരള ലക്ഷദ്വീപ് തീരങ്ങങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കില്ല. തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 […]

Kerala Local

അപ്രതീക്ഷിത മഴ; നൽകൃഷി വെള്ളത്തിലായി; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ നഷ്ടം

അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്ടറിലേറെ നെൽകൃഷി വെള്ളത്തിലായി. എട്ട്‌കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ആകെ നഷ്ടം എട്ട്‌കോടിയിലധികം വരുമെന്നാണ്പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്‌തെടുക്കാനുള്ള ശ്രമമാണ് കർഷകർനടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.

Kerala Weather

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം  ശക്തി പ്രാപിച്ച്, മാർച്ച്‌ 21 ഓടെ ആന്തമാൻ […]

Kerala Weather

സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് […]

Kerala Weather

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവിലെ സൂചന അനുസരിച്ച് ന്യുന മർദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തിൽ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, […]

India

തമിഴ്നാടിന്റെ നാല് തീരദേശ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ ഉൾപ്പെടെയുള്ള മറ്റ് തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടായി. നഗരത്തിലെ പാടി, പുളിയന്തോപ്പ്, ടി നഗർ, കെകെ നഗർ തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ പത്ത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആറ് […]