Kerala

മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു

മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. നിലവില്‍ 2385.06 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കൂടിയത് ആറ് അടി. ആകെ […]

Kerala Weather

കനത്ത മഴ: രണ്ട് മരണം, നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷ കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. മുന്‍കരുതലിന്‍റെ ഭാഗമായി മലപ്പുറത്തും കാസര്‍കോടും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍കോടാണ് വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ മരിച്ചത്. ചെറുവത്തൂർ മയ്യിച്ച കോളായി സുധൻ, മധൂർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന്‍ എന്നിവരാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഭൂതാനം എല്‍ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. കോഴിക്കോട് രണ്ട് […]

Kerala Weather

സംസ്ഥാനത്ത് കനത്ത മഴ: 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മിക്ക ജില്ലകളിലും രാത്രിയിലും അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് വടകരയിലാണ് ഏറ്റവും […]

Kerala

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തി: തട്ടിപ്പിന് കൂട്ടുനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്. ആലപ്പുഴ നീലംപേരൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം മാപ്പുപറഞ്ഞ് പണം തിരിച്ചുനല്‍കി. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്. തട്ടിപ്പിന് കൂട്ടുനിന്ന ബ്രാഞ്ച് സെക്രട്ടറി സുകുമാരനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. നീലംപേരൂര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഗവ. എല്‍പി സ്കൂളിലെ കാമ്പില്‍ താമസിക്കുന്നവര്‍ക്ക് വില്ലേജ് […]

Kerala Weather

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍;20 വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന, പാലക്കാട് വീട് തകര്‍ന്ന് ഒരു മരണം

കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായി‍. 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളികളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്. വയനാട്ടിൽ കോറോം ,കരിമ്പിൽ പ്രദേശങ്ങളിൽ നിരവധി വീടുകളില്‍ വെള്ളം കയറി .പ്രദേശത്ത് ഇപ്പോഴും വെള്ളം […]

Kerala

കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി. അതേസമയം ശക്തമായ മഴയും കാറ്റും തുടരുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും എന്‍.ഡി.ആര്‍.എഫിന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, […]