Kerala

ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ വില വരുന്നതാണ്. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

National

റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; മഹാരാഷ്ട്രയിൽ നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.

India

സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി; പ്രതിക്കായി തെരച്ചിൽ

പഞ്ചാബിലെ ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിലാണ് അജ്ഞാതന്റെ മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിക്കപ്പെട്ട ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസിനെക്കുറിച്ച് പൊലീസ് വിവരം ലഭിച്ചു. പരിശോധനയിൽ മനുഷ്യ ശരീരം കണ്ടെത്തി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്‌റ്റേഷന് പുറത്ത് ബാഗ് ഉപേക്ഷിച്ച ഒരാളെ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ […]

National

രാജ്യത്തെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിച്ച് റെയിൽവേ

‘സുഗമ്യ ഭാരത് അഭിയാന്റെ’ ഭാഗമായി റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ദിവ്യാംഗർക്കും പ്രായമായവർക്കും കുട്ടികൾക്കും സുഗമമായി സഞ്ചരിക്കാൻ, ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു. ഇതുവരെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററും സ്ഥാപിച്ചിട്ടുണ്ട്. സാധാരണയായി സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും പ്രതിദിനം 25,000-ത്തിലധികം ആളുകൾ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും റെയിൽവേ എസ്‌കലേറ്ററുകൾ സ്ഥാപിക്കും. ഇതുവരെ 339 സ്റ്റേഷനുകളിലായി 1,090 എസ്‌കലേറ്ററുകൾ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട് . റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആൾക്കാരുടെ എണ്ണം, […]