തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi) ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് […]
Tag: RAHUL GANDI
കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട: രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഒറ്റക്കെട്ടായി സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോല്‍പിക്കാന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ”കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാർ കുപ്രചാരണത്തിന്‍റെ ഫലമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തൽ നടപടി എടുക്കാനുമുള്ള സമയമാണ് ഇത്”. കന്യാസ്ത്രീകളെ ആക്രമിച്ചത് ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് […]
പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും ഇന്ത്യൻ ജനതയെ അരക്ഷിതരാക്കിയെന്ന് രാഹുൽ ഗാന്ധി
നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലുള്ള കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയൽക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ ഉടലെടുത്ത പ്രശ്നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കതെിരെ അക്രമണോത്സുക പരമായി പ്രവർത്തിക്കാൻ ചൈനയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇതിനുള്ള ആത്മവിശ്വാസം ചൈനയ്ക്ക് ആര് നൽകി? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള വിശദീകരണമാണ് രാഹുൽ ഗാന്ധി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. 2014 മുതലുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും […]