National

ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം.(bharath jodo yathra in karnataka) കർണാടകയിൽ ഇന്നലെ രാവിലെ നടന്ന യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം വൈകി. പ്രവർത്തക പങ്കാളിത്തം വളരെ കുറഞ്ഞ […]

National

‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം’; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ […]

Kerala

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ പര്യടനം തുടരുന്നു. രാവിലെ ആറരക്ക് പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരിൽ സമാപിക്കും. രണ്ടാംഘട്ടം വൈകിട്ട് അഞ്ചു മണിക്ക് ആമ്പല്ലൂരിൽ നിന്ന് ആരംഭിച്ചു സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിലാണ് പൊതുസമ്മേളനം. ഇന്നുച്ചയ്ക്ക് രാമനിലയത്തിൽ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.

National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് […]

National

‘ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം’; രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി

എറണാകുളത്തെ ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം, വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി. സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. ‘എറണാകുളത്ത് (വിമാനത്താവളത്തിന് സമീപം) വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ് ലഭിച്ചു’- ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഭാരത് ജോഡോ യാത്രയുടെ […]

Kerala

ഭാരത് ജോഡോ യാത്ര; എറണാകുളം ജില്ലയിയിലെ ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിൽ സമാപിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത്. കുമ്പളത്ത് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാടവനയിൽനിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം ഇടപ്പള്ളിയിൽ സമാപിച്ചു. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും. രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ആയിരങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്. സച്ചിൻ പൈലറ്റ് അടക്കം ഇന്നത്തെ യാത്രയിൽ രാഹുലിനോപ്പം അണിചേർന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് […]

Kerala

13 ദിവസം, 285 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്. ഇന്നലെയോടെ ആലപ്പുഴ ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ പര്യടനം പൂര്‍ത്തിയായി. കേരളത്തിലെ ഏറ്റവും കൂടുതല്‍ ദിവസത്തെ പര്യടനം കൂടിയായിരുന്നു ആലപ്പുഴ ജില്ലയിലേത്. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് ആലപ്പുഴയില്‍ പദയാത്ര സഞ്ചരിച്ചത്. ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് അരൂരില്‍ സമാപിച്ചു. ഇടുക്കിയിലെ കര്‍ഷക തൊഴിലാളികളുമായും […]

Kerala

കരയിൽ മാത്രമല്ല, കായലിലും കരുത്തൻ; പ്രദർശന വള്ളംകളിയിൽ രാഹുൽ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം

കരയിൽ മാത്രമല്ല, കായലിലും കരുത്ത് കാട്ടി രാഹുൽ ഗാന്ധി. പുന്നമടക്കായലിൽ നടത്തിയ പ്രദർശന വള്ളംകളിയിൽ രാഹുൽ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിലാണ് രാഹുൽ ഗാന്ധി തുഴയെറിയാൻ സമയം കണ്ടെത്തിയത്. നടുവിലാപ്പറമ്പിന്റെ നടുവിലായി രാഹുൽ തുഴയെറിയാൻ എത്തിയപ്പോൾ പുന്നമടക്കായലിൽ ആവേശം വാനോളം. രാഹുലിനൊപ്പം തുഴ പിടിച്ച കെ സി വേണുഗോപാലും. ആനാരിയും വള്ളംകുളങ്ങരയും കട്ടക്ക് പിടിച്ചെങ്കിലും രാഹുലും കൂട്ടരും ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചു. കെസി വേണുഗോപാലിന്റെ ആനാരി ചുണ്ടൻ രണ്ടാമതെത്തി. തുഴയെറിയാൻ പഠിപ്പിച്ച […]

National

രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകില്ല; അശോക് ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും

ദേശീയ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താൻ തീരുമാനിച്ച് രാഹുൽ വിഭാഗം. രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ല. അശോക് ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനം പിന്നീട് രാഹുൽ ഗാന്ധിക്ക് ഏറ്റെടുക്കാൻ അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുൽ വിഭാഗത്തിന്റെ വിലയിരുത്തൽ. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും.

Kerala

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്‌നറുകൾ; ഇതിനകത്ത് എന്താണ് ? ആ കാഴ്ച കാണാം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന കണ്ടെയ്‌നറുകൾ ഇതിനോടകം തന്നെ വാർത്ത കേന്ദ്രമാണ്. കണ്ടെയ്‌നർ യാത്ര എന്നും, ആർഭാട കണ്ടെയ്‌നറുകൾ എന്നുമാണ് രാഷ്ട്രീയ ആരോപണം. ഈ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് കൊല്ലം ബ്യൂറോ. ആകെയുള്ളത് 60 കണ്ടെയ്‌നറുകളാണ്. ഒരു കിടക്കയുള്ള കണ്ടെയ്‌നറുകൾ മുതൽ 12 കിടക്ക ഉള്ളവ വരെ ഉണ്ട്. ആകെ 230 പേർക്ക് കണ്ടെയ്‌നറുകളിലായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ടെയ്‌നറുകൾ എയർ കണ്ടീഷനാണ്. സാധാരണ കിടക്കയും മെത്തയും അടുക്കി ഇട്ടിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ ചെറിയ […]