India National

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് […]

National

‘സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല’; ശ്രീബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി

രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സമൂമാധ്യമത്തില്‍ പോസ്റ്റിട്ടു. ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ […]

Kerala National

കർണാടക ‘മോഡൽ’ ജയം കേരളത്തിലും വേണം, നേതാക്കൾക്ക് നിർദ്ദേശവുമായി രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ […]

National

‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം മിസ്റ്റർ മോദി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ എന്ന പേര് ചേർത്താൽ ജനങ്ങൾ അഴിമതി മറക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ […]

Auto

‘എനിക്ക് കെടിഎം 390 ഉണ്ട്; പക്ഷേ ഇതുവരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല’; രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ വൈറലായികരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംവദിക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് […]

National

കർഷകർക്കൊപ്പം പാടത്തിറങ്ങി പണിയെടുത്ത് രാഹുൽ ഗാന്ധി

ഹരിയാനയിലെ സോനിപത്തിൽ നെൽകർഷകർക്കൊപ്പം വിത്തെറിഞ്ഞ് രാഹുൽ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം നിർത്തുകയായിരുന്നു. സ്വന്തമായി ട്രാക്ടർ ഓടിച്ച രാഹുൽ കർഷകർക്കൊപ്പം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോൾ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് വാഹനവ്യൂഹം നിർത്തുകയായിരുന്നു. രാഹുൽ മദീന ഗ്രാമത്തിലെ വയലുകളിൽ എത്തി കർഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച് അന്വേഷിക്കുകയും […]

National

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം, ശിക്ഷാ നടപടി വിലക്കി ജാർഖണ്ഡ് ഹൈക്കോടതി

മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാർഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും. ‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരിൽ അഭിഭാഷകന്‍ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസിൽ […]

World

‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ

മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ […]

National

പ്രതിപക്ഷ ഐക്യസമ്മേളനം 23-ന്; രാഹുൽഗാന്ധിയും മമതാ ബാനർജിയും പങ്കെടുക്കും

പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. മിക്ക പ്രതിപക്ഷ പാർട്ടികളുടെയും മുൻനിരനേതാക്കൾ സമ്മേളനത്തിനെത്തുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു. നേരത്തേ ഈ മാസം 12-ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും […]

Kerala

രാഹുൽ ഗാന്ധിയുടെ മുസ്‌ലിം ലീഗ് മതേതരമെന്ന നിരീക്ഷണം അനുഭവത്തിൽ നിന്നുള്ളത്: പി. കെ കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധിയുടെ മുസ്‌ലിം ലീഗ് മതേതരമെന്ന നിരീക്ഷണം അനുഭവത്തിൽ നിന്നുള്ളതാണെന്ന് മുസ്ലിം ലീഗിൻറെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി. കെ കുഞ്ഞാലിക്കുട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് വാർത്താകുറിപ്പിലൂടെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ […]