കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq — Rahul Gandhi (@RahulGandhi) June 24, 2020 ബുധനാഴ്ച രാജ്യത്തെ […]
Tag: Rahul Gandhi
ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ? വീണ്ടും ചോദ്യവുമായി രാഹുല്‍ ഗാന്ധി
ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു ഗാൽവാൻ വാലിയിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച് വീണ്ടും ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്നാണ് രാഹുലിന്‍റെ ചോദ്യം. ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ […]
‘ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചു’; ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ചൈനയുടേ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി […]
രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍; ആഘോഷങ്ങൾ ഇല്ല, ദരിദ്രർക്ക് 50 ലക്ഷം ന്യായ് കിറ്റുകൾ
കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ ധീര യുവ ശബ്ദം രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ. കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി . കോവിഡ് പ്രതിസന്ധിയുടെയും സൈനികരുടെ ജീവത്യാഗത്തിന്‍റെയും പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മാറ്റി വച്ച് ദുരിതമനുഭവിക്കുന്നവർക്കായി പരമാവധി സഹായങ്ങൾ എത്തിക്കാനാണ് തീരുമാനം. വികസിതവും പുരോഗമനാത്മകവും വിദ്വേഷങ്ങൾ ഇല്ലാത്തതുമായ നവഭാരതം സ്വപ്നം കാണുന്ന നേതാവ്, മലയാളികളുടെ വയനാട് എം.പി, നെഹ്റു […]
നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി
നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. How dare China kill our UNARMED soldiers? Why were our soldiers sent UNARMED to martyrdom?pic.twitter.com/umIY5oERoV — Rahul Gandhi (@RahulGandhi) June 18, […]
പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്താണ് നടന്നതെന്ന് അറിയണം: രാഹുല്‍ ഗാന്ധി
എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ചൈനയ്ക്ക് എതിരേയും രൂക്ഷവിമർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമർശനമാണ് […]
കോവിഡ് ഉയര്‍ന്ന മരണനിരക്ക്; ‘ഗുജറാത്ത് മോഡല്‍’ പുറത്തായെന്ന് രാഹുല്‍ ഗാന്ധി
കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് ഗുജറാത്തിലെ ഉയര്‍ന്ന മരണനിരക്ക് സംബന്ധിച്ച ബി.ബി.സി ന്യൂസ് പങ്കുവെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗുജറാത്തിലാണ് ഉയര്‍ന്ന കോവിഡ് മരണനിരക്ക്. […]
ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി
അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ […]
അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം: അമിത് ഷായെ ട്രോളി രാഹുല്‍ ഗാന്ധി
അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് […]
ഇതുവരെ ഒരു ചൈനീസ് പട്ടാളക്കാരനും ഇന്ത്യയില്‍ കടന്നിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ പറ്റുമോയെന്ന് രാഹുല്‍ ഗാന്ധി
അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കണമെന്നും ചൈനയുമായി എന്താണ് പ്രശ്നമെന്ന് രാജ്യത്തോട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ ചൈനീസ് സൈനികർ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് സൈനികരുടെ ഒരു വലിയ സംഘം തന്നെ കിഴക്കന്‍ ലഡാക്ക് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും, ഇന്ത്യ നിലവിലെ സാഹചര്യം നേരിടാനാവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് […]