പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 62 കോടി കർഷകരെ ബാധിക്കുന്ന ഒരു […]
Tag: Rahul Gandhi
”അപകടകരം”; കര്‍ഷക സമരത്തിലെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും
കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി നിരവധി ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്. വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. […]
കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: രാഹുല്‍ ഗാന്ധി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. […]
പിറന്നാള്‍ ദിനം ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍
പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് എം.പി രാഹുൽ ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്. 1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന […]
നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ഉദ്ദേശം വായ്പാ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കലായിരുന്നു: രാഹുല്‍ ഗാന്ധി
രാജ്യത്തെ നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷക ദിനത്തില്‍ വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 3.3 ശതാനം ഇടിവ് തൊഴില്‍ മേഖലയില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ഷികദിനത്തില്‍ നോട്ട് നിരോധനം വിജയകരമാണെന്ന് സ്ഥാപിക്കുന്ന സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ആകെ അമ്പരപ്പിച്ച് […]
”മോദി വോട്ടിങ് മെഷീന്‍”; ഇ.വി.എമ്മിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി
ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ […]
രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി എം. പി തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിവിധ പരിപാടികള്‍. മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ആദ്യ […]
പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന് രാഹുല്‍ ഗാന്ധി
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 […]
ഇല നോക്കി അതേത് വിളയാണെന്ന് പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ശെഖാവത്ത്
ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് […]
വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്റിന്റെ വില. പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആ തുക […]