രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടല്‍ വാടക അടച്ചില്ലെന്ന ദേശാഭിമാനി വാര്‍ത്ത വ്യാജമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലില്‍ വാടകയായി ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് കൊല്ലം സന്ദര്‍ശനത്തിനിടെയായിരുന്നു. ഇത് ആസൂത്രിതമായിരുന്നു എന്നും ദേശാഭിമാനി വാര്‍ത്ത പറയുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ടി.എം പ്രതാപന്‍ എം.പി എന്നിവരാണ് രഹസ്യമായി രാഹുല്‍ ഗാന്ധിയുടെ കടല്‍ച്ചാട്ടം ആസൂത്രണം ചെയ്തതെന്നും വാര്‍ത്തയില്‍ പറയുന്നു. പി.ജയരാജന്‍ വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് […]
Tag: Rahul Gandhi
രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ‘വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ […]
ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ : രാഹുൽ ഗാന്ധി
ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി അനുശോചിച്ചു. ” ഗൗരിയമ്മയുടെ കുടുംബത്തിനെ എന്റെ അനുശോചനം അറിയിക്കുന്നു. കേരളം രാഷ്ട്രീയത്തിൽ അനിഷേധ്യ സാന്നിദ്ധമായിരുന്ന അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്.ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു My heartfelt condolences to the family of K R Gouri Amma ji. A tall presence in Kerala’s politics, she remains […]
‘കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം’; ഓണ്‍ലൈന്‍ ക്യാമ്പെയിനുമായി കോണ്‍ഗ്രസ്
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍. ‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വാക്സിന് വേണ്ടിയുളള ആവശ്യം ശക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,’ എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വാക്സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തെ നേരത്തെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. […]
എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിൻ എടുക്കാൻ താത്പര്യമുള്ളവർക്കല്ല, അടിയന്തരമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. […]
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; ഇന്റ്‌ലിന്‍സ് വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ സംഭവിച്ചത് ഇന്റ്‌ലിൻസ് വീഴ്ചയാണ്. ഓപ്പറേഷൻ അപൂർണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുൽ വിമർശിച്ചു. തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ സേനയുടെ സുരക്ഷ സുപ്രധാനമാണ്. ആഭ്യന്തരമന്ത്രിക്ക് ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും തൃണമൂൽ കോൺഗ്രസ് നോതാവ് ഡെറിക് ഒബ്രിയൻ വിമർശിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തിസ്ഗഢിലെത്തി. ജഗ്ദൽപൂരിലെത്തിയ അമിത് ഷാ പരിക്കേറ്റ സൈനികരെ സന്ദർശിച്ചേക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി
ഡൽഹി: നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള മറുപടി നൽകി രാഹുൽ ഗാന്ധി. വളർച്ച കേന്ദ്രീകൃതമായ ആശയത്തിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താൻ മാറുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഓൺലൈൻ സംവാദത്തിനിടെ മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപത് […]
ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ
പള്ളിയിൽ നിന്ന് ബാങ്കു വിളിച്ച വേളയിൽ പ്രഭാഷണം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൃത്താലയിൽ വി.ടി ബൽറാം എംഎൽഎയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബാങ്ക് വിളിച്ച വേളയിൽ പരിഭാഷകന്‍ കൂടിയായ ബൽറാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്. പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് രാഹുൽ ഉന്നയിച്ചത്. ഇരു സർക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ധനമില്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. […]
”ആർഎസ്എസിനെ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല”; കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി
ആർഎസ്എസിനെ സംഘ് പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാൽ സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. എന്നാൽ ഇതൊന്നും ആർ.എസ്.എസിനില്ല. ഉത്തർപ്രദേശിലെ ഝാൻസിയിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് ആർഎസ്എസിന്റെ രീതിയാണെന്നും രാഹുൽ വിമർശിച്ചു. അതിനാൽ ആർഎസ്എസിനെ സംഘ് പരിവാർ എന്ന് താൻ വിളിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ട്വീറ്റിറിലൂടെയായിരുന്നു […]
‘കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവണമെന്നാണ് എന്‍റെ ആഗ്രഹം’: രാഹുല്‍ ഗാന്ധി
കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവുക എന്നതാണ് തന്‍റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അതിനു കുറച്ച് കൂടെ സമയം വേണ്ടി വരും. എന്നാലും അതിനു വേണ്ടി ശ്രമം തുടരും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസത്തിലാണ്. എറണാകുളം, കോട്ടയം മണ്ഡലങ്ങളിലായിരുന്നു രാഹുലിന്‍റെ പര്യടനം. കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തുന്നത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ […]