പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗകിദാർ ചോർ ഹേ പരാമർശത്തിൽ തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നവംബർ 22-ന് ഹൈക്കോടതി കേസ് പരിഗണിക്കും. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 2018ൽ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിത്. പ്രസ്തുത പരാമർശം പ്രധാനമന്ത്രിക്കെതിരെയാണെന്നും പരാതിക്കാരൻ ആക്രമിക്കപ്പെട്ട കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭിഭാഷകൻ കുശാൽ മോർ ഹർജി സമർപ്പിച്ചത്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ഷിൻഡെയ്ക്ക് മുമ്പാകെയാണ് […]
Tag: Rahul Gandhi
ഇന്ധനവില വർധന; നേട്ടമുണ്ടാക്കുന്നുത് വ്യവസായികൾ മാത്രം; രാഹുൽ ഗാന്ധി
രാജ്യത്തെ ഇന്ധനവില വർധനയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യ നികുതിയായി ചുമത്തുന്നത്. രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ പോലും പൊതുജനത്തിന് കൂടുതൽ പണം നൽകേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ധന വില വർധിപ്പിക്കുന്നത് കൊണ്ട് ചില വ്യവസായികൾക്ക് മാത്രമാണ് പ്രയോജനം. ഇവർ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും രാഹുൽ വിമർശിച്ചു. ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടു. എന്നിട്ടും നരേന്ദ്ര മോദി സർക്കാർ അതിന് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. […]
‘അക്രമം വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകർ’; ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടന്ന വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച് ഈ സർക്കാരിന് എത്രകാലം തുടരാനാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ത്രിപുരയിൽ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്’ -രാഹുൽ ട്വീറ്റ് ചെയ്തു. ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഒരാഴ്ചയായി അതിക്രമങ്ങൾ ശക്തമാണ്. അക്രമികൾക്ക് പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമുണ്ടെന്ന് വിമർശനനം ഉയരുന്നുണ്ട്. ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു […]
രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിക്ക് മടങ്ങും; പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് നിര്‍ദേശം
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി ഇന്ന് കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് മടങ്ങും. rahul gandhi’s kerala visit കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി വിവാദങ്ങള്‍ അവസാനിപ്പിച്ച് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി. വയനാട് ഡിസിസി അധ്യക്ഷനുമായി ഇന്ന് രാവിലെ ഫോണിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് […]
കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം മറക്കില്ല; രാഹുല്‍ ഗാന്ധി
കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുകയാണ്. നിങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളും വേദനയും ഈ രാജ്യം ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്കെന്റെ കൃതജ്ഞത’. രാഹുല്‍ ഗാന്ധി എംപി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മാസം രാഹുല്‍ ഗാന്ധി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള എംപിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2019 ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. […]
70 വർഷം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്തതെല്ലാം മോദി വിറ്റ് തുലയ്ക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി ആണ് കോൺഗ്രസ് ബി.ജെ.പി. വാക്ക്പോരിന് വിഷയമായത്. കഴിഞ്ഞ 70 വർഷം രാജ്യം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് ഈ […]
വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് കൊവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടേക്കും. (rahul gandhi wayanad collector) വയനാട്ടിൽ നിന്ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 2 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാളെയാണ് രാഹുൽ ഗാന്ധി […]
മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് […]
ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി
ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ […]
കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം; രാഹുല്‍ ഗാന്ധി
പെഗാസിസ് വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്.ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ […]