അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പഞ്ചാബ് സന്ദര്‍ശനത്തില്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തിയാണ് രാഹുല്‍ ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോയും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന […]
Tag: Rahul Gandhi
‘മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം ഫോളോവേഴ്‌സിന്റെ എണ്ണം നിജപ്പെടുത്തുന്നു’; ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധി
തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം ഫോളോവേഴ്‌സിന്റെ എണ്ണം നിജപ്പെടുത്തുന്നു. പരാതി ഉന്നയിച്ച് രാഹുൽ ഗാന്ധി ട്വിറ്റർ സിഇഓയ്ക്ക് കത്തയച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 19.5 മില്യൺ ഫോളോവേഴ്‌സാണ് നിലവിൽ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിന്ന് നാമമാത്രമായ വർധന മാത്രമാണ് ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അതേസമയം, ആരോപണങ്ങളിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തുവന്നു. ഫോളോവേഴ്‌സിന്റെ എണ്ണം […]
‘ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം ദോഷകരം’; എതിരിടാന്‍ ജനങ്ങളുടെ പിന്തുണ തേടി രാഹുല്‍ ഗാന്ധി
ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. 347,396 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം. मैं भी यही मानता हूँ कि भाजपा […]
വിദേശ യാത്ര; രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തിയേക്കും
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ വിദേശത്ത് തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിവിധ പാര്‍ട്ടികള്‍ തുടങ്ങിവച്ചതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര. ഇതേത്തുടര്‍ന്ന് ഈ മാസം മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന റാലി മാറ്റിവച്ചിരുന്നു. വ്യക്തിഗത ആവശ്യത്തിനായി രാഹുല്‍ ഇറ്റലിയിലേക്ക് പോയതാണെന്നും അനാവശ്യ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല […]
വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ല; റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി
റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി. ഈ ആഴ്ചയിലെ തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി. സ്വകാര്യ വിദേശ സന്ദർശനം വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് പാർട്ടിയെ രാഹുൽ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയിൽ മറ്റന്നാൾ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം. അതേസമയം രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വേർതിരിച്ച് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ‘ഗോഡ്സെ […]
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും
കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും.ശേഷം അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജിഎസ്.വൈ സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിർവഹിക്കും. അടുത്ത […]
‘ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നത്’; കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . ലഖിംപൂര്‍ ഖേരി സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പോലും സർക്കാർ അനുവദിച്ചില്ല. കുത്തക വ്യവസായികളുടെ പിന്തുണയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പാർലമെന്റ് മന്ദിരം കേവലം മ്യൂസിയമായി മാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെയാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് […]
‘രാഹുൽ ഹിന്ദു അല്ല, ഹിന്ദുസ്ഥാനിയുമല്ല’; പരിഹസിച്ച് ബിജെപി
രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു. ‘താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ […]
‘കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല’
‘ഇതാണോ ഗുജറാത്ത് മോഡൽ? കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല” പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പുകഴ്ത്തുന്ന ഗുജറാത്തിൽ കൊവിഡ് മൂലം മരണപ്പെട്ടവരുടെ പ്രതികരണങ്ങളടക്കം പ്രത്യേകം തയാറാക്കിയ വിഡിയോ തന്റെ ഔദ്യോഗിക പേജിലാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് ബാധിതർക്ക് ഒരു തരത്തിലും ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് രാഹുൽ വിഡിയോയിൽ കുറ്റപ്പെടുത്തി. തെളിവായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ പ്രതികരണമടക്കം ഉൾപ്പെടുത്തിയായിരുന്നു വിഡിയോ. കോൺഗ്രസ് പ്രവർത്തകരാണ് നാലു മിനിറ്റ് 30 സെക്കൻഡ് ഉള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്.
“സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി
മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകർ സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കേന്ദ്ര തീരുമാനം കർഷക സമരത്തിന്റെ വിജയമാണ്. കർഷകർ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോൽപിച്ചു. ജയ് ഹിന്ദി, ജയ് കർഷകർ…” രാഹുൽ ട്വീറ്റ് ചെയ്തു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, സർക്കാരിന് കാർഷിക നിയമങ്ങൾ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം. Mark my […]