നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനായി രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ. 12.30ക്ക് പരിവർത്തൻ സങ്കൽപ് സഭയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.സബർമതി ആശ്രമവും സന്ദർശിച്ചാണ് മടങ്ങുക. ഈ മാസം 15 നു മുൻപായി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കും. കൂടാതെ 7 ന് ആരംഭിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യം വിശദീകരിക്കുന്നതിനായി കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി വാർത്താ സമ്മേളനങ്ങൾ നടത്തും. അതിനിടെ, ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല പാർട്ടി വിട്ടു. […]
Tag: Rahul Gandhi
‘രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കും’; നെഹ്റു കുടുംബത്തിനായി സമ്മർദം ശക്തമായി മുതിർന്ന നേതാക്കൾ
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ഭീഷണി. കമൽനാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്.നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ […]
‘രാഹുൽ ഗാന്ധിക്ക് കുട്ടിത്തം, പക്വതക്കുറവ്’; ഗുലാം നബി ആസാദിന്റെ രാജിക്കത്ത് പുറത്ത്
കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്. ‘രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്’- രാജിക്കത്തിൽ പറയുന്നു. ഗുലാം നബി ആസാദിന്റെ കത്തിന്റെ പൂർണ രൂപം :
‘ഭാരത് ജോഡോ’ യാത്രയ്ക്ക് സെപ്റ്റംബർ 11ന് കേരളത്തിൽ സ്വീകരണം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടനശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കളിക്കാവിളയില്‍ വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം […]
ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്തമാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങുന്ന യാത്ര 11ന് പാറശാല വഴി കേരളത്തിൽ പ്രവേശിക്കും. വിവിധ ജില്ലകളിലായി രാഹുൽഗാന്ധി 17 ദിവസം സംസ്ഥാനത്തുണ്ടാകും. യാത്രാ ചുമതലകൾ വിവിധ നേതാക്കൾക്ക് ഇന്നത്തെ യോഗം കൈമാറും. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ഉപസമിതികൾക്കും നേതൃയോഗം […]
‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ […]
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം;രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. വിജയ് ചൗക്കിൽ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത് […]
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ മാർച്ച് നടത്തും
രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നൽകിയത് എന്ന് അടക്കമാണ് കോൺഗ്രസിന്റെ ആരോപണം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സമരപരിപാടികൾ ഇന്നത്തേത് മാറ്റിവെച്ചിട്ടുണ്ട്. ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾ മുൻനിർത്തി കനത്ത സുരക്ഷാ സംവിധാനം ഇതിനകം പൊലീസ് […]
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിജയ് ചൗക്കില്‍ അറസ്റ്റില്‍
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുല്‍ ഗാന്ധിയെ […]
രാജ്യത്ത് ഗബ്ബർ സിംഗ് ടാക്‌സും തൊഴിലില്ലായ്മയുടെ സുനാമിയും; രാഹുൽ ഗാന്ധി
പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും, ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന ഒരു വലിയ പൊതുയോഗത്തിൽ […]