Cricket Sports

‘അച്ഛന് പിന്നാലെ മകനും’; രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് കര്‍ണാടക അണ്ടര്‍ 19 ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുൻ ഇന്ത്യൻ താരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനെ ഉൾപ്പെടുത്തിയത്.കര്‍ണാടകയ്‌ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്.(Rahul dravid son samit dravid in karnataka U19 squad) ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്‍റ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 […]

Cricket

‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ്

ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav) “അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. […]

Cricket

ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും

ഈ വർഷാവസനത്തിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിൻ്റെ കരാർ. ഇത് നീട്ടിയേക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്‌മൺ പകരം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ദ്രാവിഡിൻ്റെ അഭാവത്തിൽ ഇന്ത്യയെ വിവിധ പരമ്പരകളിൽ ലക്ഷ്‌മൺ പരിശീലിപ്പിച്ചിരുന്നു. അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 […]

Sports

25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ്

ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു. 25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി […]

Sports

ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും

ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് […]

Sports

വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ്

വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം. “ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ […]

Sports

‘ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല’; ഋഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു. “ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ […]

Sports

ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ്

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തി‍ൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോ‍ർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ […]

Cricket Sports

ഷോട്ട് സെലക്ഷനെപ്പറ്റി ഋഷഭ് പന്തിനോട് സംസാരിക്കും; രാഹുൽ ദ്രാവിഡ്

ഷോട്ട് സെലക്ഷനിൽ ഏറെ വിമർശനം നേരിടുന്ന ഋഷഭ് പന്തിനോട് സംസാരിക്കുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. പന്തിൻ്റെ ആക്രമണ ശൈലിയെ പിന്തുണയ്ക്കുമെന്നും ഷോട്ട് സെലക്ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ ആവശ്യപ്പെടുമെന്നും ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ കഗീസോ റബാഡയ്ക്കെതിരെ അലക്ഷ്യമായ ഷോട്ട് കളിച്ച് പൂജ്യത്തിനു പുറത്തായ പന്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. (conversations Pant Rahul Dravid) “ഋഷഭ് പന്ത് പോസിറ്റീവായും ഒരു പ്രത്യേക രീതിയിലുമാണ് കളിക്കുന്നതെന്ന് നമുക്കറിയാം. അത് അയാൾക്ക് വിജയം നൽകിയിട്ടുമുണ്ട്. […]

Cricket Sports

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീം പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ദ്രാവിഡ് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. (Dravid India […]