Kerala

യൂറോ തോൽവിക്ക് പിന്നാലെ വംശീയാധിക്ഷേപവും ഇറ്റാലിയൻ ആരാധകർക്ക് നേരെ ആൾക്കൂട്ടാക്രമണവും: ഇംഗ്ലണ്ട് ആരാധകർക്കെതിരെ വിമർശനം ശക്തം

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടം. ഇംഗ്ലണ്ടിൻ്റെ പെനൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കെതിരെ ഇംഗ്ലണ്ട് ആരാധകരുടെ രൂക്ഷമായ വംശീയ ആക്രമണമാണ് നടക്കുന്നത്. ഇതോടൊപ്പം വെംബ്ലിയിൽ മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകരെ മത്സരം കഴിഞ്ഞതിനു ശേഷം അവർ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആരാധകരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്. ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് ഇറ്റലിയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ കൂവിയാർത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് […]