International

അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു

അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തന്റെ മുഖ്യ അധ്യക്ഷ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ, കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനെ പരാമർശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡൻ പറഞ്ഞത്. “രാജ്യം നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിൽ വെച്ച് ഞാൻ വ്യക്തമാക്കിയിരുന്നു.” ബൈഡൻ പറഞ്ഞു. വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും […]

Football Sports

വംശീയവിദ്വേഷത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി റഹീം സ്റ്റെര്‍ലിംഗ്

‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി കണ്ടെത്തിയേ തീരൂ. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതക്കെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. ‘ഇപ്പോഴുള്ള ഒരേയൊരു രോഗം വംശീയതയാണ്, അതിനെതിരെയാണ് നമ്മുടെ പോരാട്ടം’ എന്നാണ് സ്റ്റെര്‍ലിംഗ് ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. ‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി […]