National

എലിസബത്ത് രാജ്ഞിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. അതേസമയം 11 ന് ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുൻപ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും […]

World

വര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങള്‍. ബ്രിട്ടനിലെ പുതിയ രാജാവിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ നോക്കാം. ലൈസൻസോ പാസ്‌പോർട്ടോ വേണ്ട:ബ്രിട്ടനിൽ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെയും യാത്ര ചെയുന്ന ഏക വ്യക്തി ചാൾസ് രാജാവായിരിക്കും. കാരണം രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ല. എന്നാൽ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധുവായ രേഖകൾ ആവശ്യമാണ്. […]

National

ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ചാ ചിത്രങ്ങൾ

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ലാണ് എലിസബത്ത് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ഭരണകാലത്ത് അവർ മൂന്ന് തവണ (1961, 1983, 1997) ഇന്ത്യ സന്ദർശിച്ചു. ഇന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും താൻ വിലമതിക്കുന്നതായി രാജ്ഞി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും ഒരു പ്രചോദനമായി അവർ എന്നും കണ്ടിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം […]

Kerala

എലിസബത്ത് രാജ്ഞിയുടെ വരെ മനം കവർന്ന കേരള ഭക്ഷണം; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദർശനം

കൊച്ചി രാജനഗിരിയിലേക്ക് ബ്രിട്ടനിൽ നിന്നൊരു രാജ്ഞി എത്തി….1997 ഒക്ടോബർ 17നായിരുന്നു അത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും ( favorite food ) സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും […]

World

എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം

ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാ‍ജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി. കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ […]