ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് […]
Tag: queen elizabeth
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ…
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. […]
ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു
ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് […]
സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും
അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി ഇതോടെ ചാൾസിന് വന്നു ചേരും. ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രാജ്ഞിക്ക് 500 മില്യൺ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിൻ ഗ്രാന്റ്, ദ റോയൽ ഫേം, പ്രിവി പഴ്‌സ്, […]
എലിസബത്ത് രാജ്ഞിയുടെ വരെ മനം കവർന്ന കേരള ഭക്ഷണം; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദർശനം
കൊച്ചി രാജനഗിരിയിലേക്ക് ബ്രിട്ടനിൽ നിന്നൊരു രാജ്ഞി എത്തി….1997 ഒക്ടോബർ 17നായിരുന്നു അത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും ( favorite food ) സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും […]