ചേലക്കര ട്രിപ്പിൾ ലോക്ഡൗൺ പ്രദേശത്ത് ക്വാറി തുറന്ന് പ്രവർത്തിച്ചതായി പരാതി. ക്വാറിയിൽ എത്തിയ അറുപതിലേറെ ലോറികളെയും ഡ്രൈവർമാരെയും നാട്ടുകാർ തടഞ്ഞു. ക്വാറിയുടെ ഗേറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് താഴിട്ട് പൂട്ടി. നിയമ ലംഘനം നടത്തിയ ക്വാറിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. അതേസമയം, സംസ്ഥാനത്ത് ഇന്ന് 30,203 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. മലപ്പുറം […]
Tag: quarry
എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു
എറണാകുളം മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടക്ക് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല. പുലര്‍ച്ചെ 3.15നാണ് ഇല്ലിത്തോട്ടിലെ പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം നടന്നത്. കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്നും മലയാറ്റൂരിലെത്തുന്നത്. നാഗഡിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. എറണാകുളം റൂറല്‍ […]
വലിയ കെട്ടിടങ്ങള്‍ക്കുള്ള ഖനനത്തിന് ഇളവ്
കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിക അനുമതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കുന്നതിന് ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് നിഷ്കര്‍ഷിച്ചിരുന്നു. ഇപ്രകാരം പെര്‍മിറ്റ് സമ്പാദിക്കാന്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമസ്ഥരില്‍ നിന്നും സമ്മതപത്രം, റവന്യൂ രേഖകള്‍, സര്‍വെ […]