Kerala

പ്രവാസികള്‍ക്കുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു; കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ പൂട്ടാന്‍ ഉത്തരവ്

കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-പഞ്ചായത്തുകളോട് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് സംസ്ഥാനത്ത് പ്രവാസികള്‍ക്കായി ഒരുക്കിയിരുന്ന ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി തുടങ്ങി. കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്. കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-പഞ്ചായത്തുകളോട് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കലക്ടര്‍ക്ക് എങ്ങനെയാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ കഴിയകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നായ കോഴിക്കോടാണ് 42 കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.സര്‍ക്കാര്‍ ഏറ്റെടുത്ത് […]