ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന് ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന് മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ […]
Tag: qatar world cup
ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കും
ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ 21 തിങ്കളാഴ്ച ലോകകപ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പിന്നിലേക്ക് നീക്കി നവംബർ 20, ഞായറാഴ്ച ലോകകപ്പ് ആരംഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ലോകകപ്പിനുള്ള ജഴ്സി ബ്രസീൽ പുറത്തിറക്കി. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ […]
ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി
ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey) കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ […]
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സിയുമായി മെസ്സി; ഹോം കിറ്റ് ഏറ്റെടുത്ത് ആരാധകര്‍
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അഡിഡാസാണ്. പുതിയ ജഴ്‌സി ധരിച്ച മെസ്സിയുടേയും എയ്ഞ്ചല്‍ ഡി മരിയയുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ജിയോ ലോ സെല്‍സോ, ജൂലിയന്‍ അല്‍വാരസ്, മാറ്റിയാസ് സോലെ എന്നിവരും ജഴ്‌സിയുടെ ഫോട്ടോ പങ്കുവച്ചു. നവംബറിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ അർജന്റീനയുടെ പ്രകടനത്തെ ആശ്രയിച്ച് കിറ്റ് എക്കാലത്തെയും ക്ലാസിക് ആയി മാറും.ഖത്തർ ഷോപീസ് ലയണൽ മെസ്സിയുടെ അഞ്ചാമത്തെയും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ […]
‘അർജന്റീന പഴയ അർജന്റീനയല്ല’; ലോകകപ്പിലെ ഫേവരിറ്റുകളെന്ന് ലൂക്ക മോഡ്രിച്ച്
2018 ലോകകപ്പിൽ കളിച്ച ടീമല്ല ഇപ്പോൾ അർജൻ്റീനയെന്ന് റയൽ മാഡ്രിഡിൻ്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. അർജൻ്റീന ലോകകപ്പിലെ ഫേവരിറ്റുകളാണ്. കൂടുതൽ ഒത്തിണക്കത്തോടെയാണ് അവർ കളിക്കുന്നതെന്നും മോഡ്രിച്ച് വ്യക്തമാക്കി. ഈ വർഷം നവംബർ ഡിസംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിൽ അർജൻ്റീന ഗ്രൂപ്പ് സിയിലും ക്രൊയേഷ്യ ഗ്രൂപ്പ് എഫിലുമാണ്. “കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാൽ ഇപ്പോൾ അവർ വളരെ നല്ല മികച്ച ടീമാണ്. ഏതാനും വർഷം മുൻപ് കണ്ടതിനേക്കാൾ അവർ കരുത്തരായെന്ന് […]
ഖത്തർ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് ‘അൽ രിഹ്‌ല’
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്. കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്‌ല’. […]
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ഇന്ന് മുതൽ
ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്. ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില. കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി […]
കോവിഡിന് ‘ഗാലറി’യിലിരിക്കാം; ഖത്തറില്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയം ഇന്ന് മിഴിതുറക്കും
ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സമര്‍പ്പണം ഇന്ന് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നാണ് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും സജ്ജമായെന്ന് ലോകത്തെ അറിയിക്കുന്നത്. 2022 ലോകകപ്പിനായി ഖത്തര്‍ മുഴുവന്‍ ജോലികളും പൂര‍്ത്തിയാക്കിയ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവുമാണ് ഇന്ന് അരങ്ങേറുന്നത്. ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമോട് കൂടിയായിരിക്കും സ്റ്റേഡിയം അനാച്ഛാദനം ചെയ്യുക. ഇന്ന് (തിങ്കള്‍) രാത്രി ഏഴ് മണിയോടെ ബീ […]