Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; വിശദമായ പരിശോധനയ്ക്ക് ബിജെപി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഏകോപനവും ഫണ്ട് കണ്ടെത്തലുമുൾപ്പടെ പാളിയെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസവും നിഴലിച്ചതായാണ് വിലയിരുത്തൽ. യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ […]

Kerala

അകത്ത് പായസവിതരണം; പുറത്ത് കൈതോലപ്പായ ഉയര്‍ത്തി ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം

പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. […]

Kerala

തണ്ടൊടിഞ്ഞ് താമര; പുതുപ്പള്ളിയുടെ ചിത്രത്തില്‍ ഇല്ലാതെ ബിജെപി

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. 37220 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്‍ഡിഎഫ്-31658 […]

India

വിധിയെഴുത്ത് പുതുപ്പള്ളിയിൽ മാത്രമല്ല; ആറിടങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ […]

Kerala

അപ്പയാണ് മാതൃക, ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും, എല്ലാ ആക്ഷേപങ്ങളുടേയും സത്യാവസ്ഥ പുറത്തെത്തും: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ വിധിയെഴുത്ത് ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാ​ഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയർത്താൻ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി […]

Kerala

‘33,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും’ : അച്ചു ഉമ്മൻ

33,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് അച്ചു ഉമ്മൻ. വ്യക്തിഹത്യ നേരിട്ടതിൽ പരിഭവമില്ലെന്നും വിമർശകർക്ക് തല താഴ്‌ത്തേണ്ടി വരുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ‘ എന്റെ ഭാഗം ഞാൻ ചെയ്തുകഴിഞ്ഞു. ആദ്യം ഞാൻ അവഗണിക്കാൻ ശ്രമിച്ചു. വിശദീകരണവുമായി വന്നു. അതിന് ശേഷവും വളഞ്ഞിട്ട് ആക്രമിച്ചു. അതിൽ എന്നേക്കാൾ കൂടുതൽ എന്റെ അപ്പയെ ആണ് ടാർഗറ്റ് ചെയ്തത്’- അച്ചു ഉമ്മൻ പറഞ്ഞു. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക് […]

Kerala

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍; നാളെ കൊട്ടിക്കലാശം

പുതുപ്പള്ളിയിൽ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികൾ. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.(puthuppally byelection campaign in last stage) ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ വാഹന പര്യടനം നടത്തും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 11 മണിക്ക് മാധ്യമങ്ങളെ […]

Kerala

‘മുഖ്യമന്ത്രിയോട് പൂര്‍ണ ആദരവ്; എതിരായി ഒന്നും പറയാനില്ല’; ചാണ്ടി ഉമ്മന്‍

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത് പറയും പറയാതിരിക്കും എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. മറ്റുള്ളവരെ പറ്റി ചിന്തിക്കുകയല്ല, തങ്ങളുടെതായ രീതിയിലാണ് യുഡിഎഫ് പ്രചരണം നടത്തുന്നത് എന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് എ കെ ആന്റണിയും ശശി […]

Kerala

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍; താരപ്രചാരകരെ കളത്തിലറക്കി മുന്നണികള്‍

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിക്കും. അവസാന ലാപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമടക്കം ഉറപ്പാക്കി എന്‍ഡിഎയും രംഗത്തുണ്ട്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയം വരെ സജീവ ചര്‍ച്ചയാകുന്ന പുതുപ്പള്ളിയിലെ പോരാട്ട ച്ചൂടിന് ഹൈവോള്‍ട്ടേജാണ്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ […]

HEAD LINES Kerala

മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും

പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. […]