India

ലൈംഗികാതിക്രമ കേസിലെ വിവാദ വിധികള്‍; പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി വെട്ടിച്ചുരുക്കി

ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിച്ചുരുക്കി. വിവാദ വിധികളിലൂടെ ശ്രദ്ധേയയാണ് പുഷ്പ ഗനേഡിവാല. ലൈംഗിക അതിക്രമ കേസുകളിലാണ് പ്രതികൾക്ക് അനുകൂലമായ തരത്തില്‍ പുഷ്പ ഗനേഡിവാല വിവാദ വിധികൾ പുറപ്പെടുവിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇവർക്ക് സ്ഥിരം നിയമനം നൽകാനുള്ള ശിപാർശ റദ്ദാക്കാൻ കൊളീജിയം തീരുമാനിച്ചത്. നിലവില്‍ അഡീഷണൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ശിപാർശ നൽകിയിരുന്നു. പിന്നീട് നടന്ന […]