India

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.( punjab congress candidates ) പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ […]

India

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം. കോൺഗ്രസ് സിപിഐഎം സിപിഐ എന്നി പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. ചില നീക്കുപോക്കുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു പറഞ്ഞു. സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്നാണ് മറ്റ് ഇടത് പാർട്ടികളുടെ നിലപാട്.(punjab elections 2022) അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്ത‍ർപ്രദേശ് ബിജെപിയിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച […]

India

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച, പഞ്ചാബ് സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. ഫ്ലൈ ഓവറില്‍ 15 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര […]

India

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ: തടയുമെന്ന് കർഷകർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, അമൃത്സർ-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിലെ PGI സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ […]

India

‘പഞ്ചാബിനെ സംരക്ഷിക്കാൻ ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെ’; ആശംസ നേർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

നിയുക്ത മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിനെ സംരക്ഷിക്കാൻ ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെയെന്നും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയട്ടെയെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശംസിച്ചു. പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് […]

India

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ […]

India

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലംതൊടാതെ ബി.ജെ.പി; പഞ്ചാബ് തൂത്തുവാരി കോണ്‍ഗ്രസ്

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ പഞ്ചാബില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഏഴ് കോര്‍പ്പറേഷനുകളിലേക്കും 107 മുന്‍സിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ സമഗ്രാധിപത്യമാണ് കാണുന്നത്. ഏഴ് കോര്‍പ്പറേഷനുകളില്‍ ആറിടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഭട്ടിൻഡ, കപുർത്തല, ഹോഷിയാപുർ, പത്താൻകോട്ട്, ബട്ടാല, അബോഹര്‍ കോർപ്പറേഷനുകളിലാണ് കോൺഗ്രസ് ജയിച്ചത്. 107 മുന്‍സിപ്പാലിറ്റിയില്‍ 82 ഇ‌ടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഭട്ടിന്‍ഡയില്‍ അമ്പതില്‍ 43 സീറ്റും നേടി വിജയിച്ച കോണ്‍ഗ്രസ് 53 വർഷത്തെ ചരിത്രമാണ് […]

India

പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്, അരിയും ഗോതമ്പും പിടിച്ചെടുത്തു

രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ് ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 35 കേന്ദ്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്. രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ദിനംപ്രതി ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലൊരു റെയ്ഡ്. ഹരിയാന, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമാണ് സമരത്തില്‍ ഏറ്റവും കൂടുതലുള്ളത്.

India National

കാര്‍ഷിക നിയമം; ബിജെപി നേതാവിന്റെ വീട്ടു മുറ്റത്ത് ചാണകം തള്ളി പ്രതിഷേധിച്ച് കര്‍ഷകര്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ്‌ ഒരു സംഘമാളുകള്‍ ട്രാക്ടറിലെത്തിച്ച ചാണകം ബിജെപി നേതാവായ തിക്‌സന്‍ സൂദിന്റെ വീട്ടുമുറ്റത്ത് തള്ളിയത്. സമരക്കാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിക്‌സന്‍ സൂദ് പൊലീസിനെ സമീപിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ഇത്തരം അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികള്‍ എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് സമരനേതാക്കളോട് […]

India National

നിലച്ചത്‌ 1500 ലേറെ മൊബൈല്‍ ടവറുകള്‍; കര്‍ഷക രോഷത്തില്‍ ഞെട്ടിവിറച്ച് ജിയോ

ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ. റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞാഴ്ചയാണ് കര്‍ഷക പ്രതിഷേധം വ്യാപകമായി റിലയന്‍സിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി […]