National

ഉറപ്പിച്ച് ക്യാപ്റ്റന്‍; അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തെത്തിയത്. പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം […]

National

മേൽ ഉദ്യോഗസ്ഥൻ്റെ പീഡനം; എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു

പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എഎസ്‌ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓങ്കാർ സിംഗ് തന്നെ അസഭ്യം പറഞ്ഞതായി സതീഷ് കുമാർ ആരോപിക്കുന്നു. “പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ […]

National

സിദ്ദു മൂസൈവാലയുടെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. […]

Kerala

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പഞ്ചാബിനെ തകർത്ത് ഗോകുലം കേരള എഫ്‍സി

ഐ ലീഗിൽ ഗോകുലം കേരള എഫ്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോൽപ്പിച്ച് വിജയക്കുതിപ്പ് തുടരുന്നു. ഗോകുലത്തിനായി അമിനു ബൗബ (13), ലൂക്ക മാജ്സെൻ (63) എന്നിവരാണ് ഗോൾവല കുലുക്കിയത്. പഞ്ചാബ് താരം ജോസഫ് ചാൾസ് യാർണി 73–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ. ഇരുടീമും ആക്രമിച്ചു മുന്നേറിയ കളിയിൽ ഓരോ നിമിഷവും കളിയുടെ ഗതിമാറികൊണ്ടിരുന്നു. 12 മൽസരങ്ങളിൽനിന്ന് ഒൻപതു വിജയവും മൂന്നു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം. രണ്ടാം സ്ഥാനക്കാരായ […]

Football Sports

ഐ ലീഗ്‌: ഗോകുലം എഫ്.സി ഇന്ന് പഞ്ചാബിനെതിരെ

ഐ-ലീഗിയിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സി റൗണ്ട്‌ഗ്ലാസ് പഞ്ചാബ്‌ എഫ്‌.സിയെ നേരിടും. രാത്രി 8ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ ലീഡ്‌ നിലനിര്‍ത്താനുള്ള അവസരമാണ്‌ ഗോകുലത്തിന്. ഐലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹി എഫ് സിയെ 4-0ന് തകർത്ത ഗോകുലം 27 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റ് വ്യത്യസത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് മൂന്നാമതും. നിലവിലെ ഐ […]

National

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും; അരവിന്ദ് കെജ്രിവാള്‍

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു. ‘സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്‍. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം […]

India National

പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ

പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ […]

India

ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് സിദ്ദു ഉള്‍പ്പെടെയുള്ള നേതാക്കള്‍

പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് നേതാക്കളും അണികളും. ക്യാപ്റ്റൻ അമരീന്ദർ സിങിന് ശേഷം പഞ്ചാബിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തിയ ചരൺജിത്ത് സിങ് ഛന്നിക്ക് അഭിപ്രായ വോട്ടെടുപ്പിലെന്ന പോലെ എംഎൽഎമാർക്കിടയിലും നേതാക്കൾക്കിടയിലും നല്ല പിന്തുണയുണ്ട്. വോട്ടർമാരിലധികവും ഛന്നി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് നിലവിലെ എംഎൽഎയും ലുധിയാന റൂറലിലെ ക്വിൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയുമായ കുൽദീപ് സിംഗ് വൈദ് ഐ.എ.എസ് പറഞ്ഞു. ജന്മിമാരും രാജകുടുംബവും വാണിരുന്ന പഞ്ചാബിലെ ആദ്യത്തെ ദലിത് […]

India

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

കോൺഗ്രസിൻറെ അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്. പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. അഭിപ്രായ വോട്ടെടുപ്പിൽ ചരൺജിത്ത് സിംഗ് ചന്നിക്കാണ് മുൻ തൂക്കമങ്കിലും, ചന്നിയുടെ മരുമകൻറെ അറസ്റ്റോടെ പാർട്ടി പ്രതിരോധത്തിലായി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധി നാളെ പഞ്ചാബിലെത്തും. ഹൈക്കമാൻറ് നിർദേശ പ്രകാരം ജനഹിതം തേടിയാണ് കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയാണ് ജന പിന്തുണയിൽ ഒന്നാമനായത്. എന്നാൽ കഴിഞ്ഞ ദിവസം […]

India

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി പഞ്ചാബില്‍; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പഞ്ചാബ് സന്ദര്‍ശനത്തില്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തിയാണ് രാഹുല്‍ ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോയും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന […]