Kerala

തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാൻ; പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ

തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാനെന്ന് അറസ്റ്റിൽ ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എംപി റിജിൽ. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയിൽ നഷ്ടമായി. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടിൽ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി. അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ […]

Kerala

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിജിൽ രാജ്യം വിടുന്നത് തടയാൻ ക്രൈംബ്രാഞ്ച് തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. തട്ടിയെടുത്ത തുകയിൽ 10 കോടി രൂപ റിജിൽ ഓഹരി വിപണിയിലാണ് ചെലവാക്കിയത്. റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ 5 ലക്ഷം രൂപ പിൻവലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാൻ നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി […]

Kerala

പി.എൻ.ബി. തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് ബാങ്ക്

പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്.  ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഇന്നലെ കത്ത് നൽകിയിരുന്നു. ബാങ്ക് ഇടപാടുകളുടെ രേഖയും ആവശ്യപ്പെട്ടിടുണ്ട്. ഇന്നലെ എൽഡിഎഫിന്റെ നേതൃത്തിൽ മൂന്നിടങ്ങളിൽ പി.എൻ.ബിക്ക് മുൻപിൽ ധർണ്ണ നടത്തിയിരുന്നു. അതേസമയം, പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ആകെ പന്ത്രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് റിജിൽ […]

Kerala

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലും കോഴിക്കോട് കോർപറേഷനിലും എത്തി കൂടുതൽ തെളിവുകളും ശേഖരിക്കും. കോർപ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ […]

Kerala

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഒളിവില്‍ തുടരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജിലിനായി ഊര്‍ജിത അന്വേഷണം നടന്നുവരികയാണ്.  നഷ്ടമായ പണം 24 മണിക്കൂറിനകം കോര്‍പറേഷന് […]