തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു. “ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്. വിജയം പിടിക്ക് സമർപ്പിക്കുന്നു. ആറ് വർഷക്കാലത്തെ അദ്ദേഹത്തിൻ്റെ […]
Tag: PT Thomas
പിടിയെയും കടന്ന് ഉമ; ലീഡ് 15,000നു മുകളിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്. യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്. 1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ […]
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി. ‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ […]
പി.ടി തോമസിന് വിടനല്‍കി ജന്മനാട്; സംസ്‌കാരം ഇന്ന് വൈകിട്ട്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു. ഇടുക്കിയില്‍ നിന്ന് രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫിസില്‍ എത്തിക്കും. എറണാകുളത്ത് എത്തിച്ച ശേഷം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് […]
പി.ടി തോമസിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം; പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ജന്മനാടിന്റെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. വിലാപ യാത്രയില്‍ ആയിരങ്ങളാണ് തങ്ങളുടെ പി.ടിയെ അനുഗമിച്ചത്. ഇടുക്കിയില്‍ നിന്ന് പുറപ്പെട്ട വിലാപ യാത്ര തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൂവാറ്റുപുഴയിലെത്തി. തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെ എറണാകുളത്തെത്തിക്കും. എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും […]
‘മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു’: ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി തോമസ് എം.എൽ.എ. പ്രതി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രവും പിടി തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു. മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി […]
കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന് പി ടി തോമസ്
കേരളത്തില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നതായി പി ടി തോമസ് എം എല്‍ എ. സതേണ്‍ എയര്‍ പ്രോഡക്ടസ് എന്ന കമ്പനിയാണ് കൃത്രിമ ഓക്‌സിജിന്‍ ക്ഷാമാമുണ്ടാക്കുന്നത്. കേരളാ മെഡിക്കല്‍ കോര്‍പ്പറേഷനുമായി സ്വകാര്യ കമ്പനിക്ക് അവിശുദ്ധ ബന്ധമെന്നും പി. ടി തോമസ് ആരോപിച്ചു. മെഡി ഓക്‌സിജിന്‍ കുത്തക മുന്‍ ആരോഗ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.
രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു
പി.ടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. എറണാകുളത്ത് വസ്തു ഇടപാടിന്‍റെ പേരില്‍ കൈമാറാന്‍ ശ്രമിച്ച രേഖകളില്ലാത്ത 80 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. പിടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീർപ്പ് നടന്നതെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി […]