National

സൂര്യനെ പഠിക്കാൻ ‘ആദിത്യ എൽ 1’ ഇന്ന് കുതിച്ചുയരും

വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ […]

Latest news

ആ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടം; സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി

ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞിരുന്നത്. തീരത്തടിഞ്ഞതി ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് പിഎസ്എല്‍വിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു […]

National

ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു

ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. പിഎസ്എൽവി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും.  ഐഎസ്ആർഒയുടെ വിജയക്കുതിപ്പ് തുടരുക തന്നെയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എൽവി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീർണമായതും കുടുതർ ദൈർഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരം. ശ്രീഹരിക്കോട്ടയിലെ […]

India

ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് 11.56 നാണ് വിക്ഷേപണം.  ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 6 ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളാണ് സി 54 ഭ്രമണപഥങ്ങളിൽ എത്തിയ്ക്കുക. രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.