പി.എസ്.സി നിയമന വിഷയത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. 22 മുതൽ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. പ്രശ്നങ്ങൾ ചോദിച്ചറിയാൻ മന്ത്രിമാർ തയാറാവുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. പി.എസ്.സി നിയമന വിഷയത്തിൽ സർക്കാർ ഇന്നലെ പ്രഖ്യാപിച്ച തീരുമാനങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം ശക്തമാക്കിയത്. സമരം 24 ദിവസം പിന്നിട്ട എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ്, ഉപവാസ സമരമാണ് ഇന്ന് നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത […]