Kerala

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും വിലക്ക് ബാധകമാണ്. ( The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists ) ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് അനധികൃത താൽക്കാലിക നിയമനങ്ങൾക്ക് വിലക്കിയത്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി, […]

Kerala

പിഎസ്‌സിയില്‍ ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് […]

Kerala

പിഎസ്ഇ റാങ്ക് പട്ടികയിൽ മാറ്റം; ഒഴിവുകൾക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും

പിഎസ്ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന […]

Kerala

സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവർക്ക് ഇനിയൊരവസരം ഉണ്ടാകില്ല. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി […]

Kerala

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ഉത്തരവ് ; പി എസ് സി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍

റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലയിലെയും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാകുമെന്നും ഹർജിയിൽ പറയുന്നു. നാളെ […]

Kerala

പി എസ് സി യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്; ഷാഫി പറമ്പിൽ

കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. ‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് […]

Kerala

പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി

പിഎസ് സി റാങ്ക് പട്ടികകളുടെ  കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ  കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ […]

Kerala

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം; സമരം ശക്തമാക്കി പിഎസ്‌സി ഉദ്യോഗാർഥികൾ

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്‌സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം […]