Kerala

ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി

പി.എസ്.സി. ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബർ 23 ന് നിശ്ചയിച്ച ലോർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയും, ഒക്ടോബർ 30 ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ്‌, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷകളാണ് പി.എസ്.സി. മാറ്റിവച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവച്ചതെന്ന് പി.എസ്.സി. അറിയിപ്പിൽ പറയുന്നു. പരീക്ഷകൾ നവംബർ 20, 27 തീയതികളിൽ നടക്കുമെന്നും പി.എസ്.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.

Kerala

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ആരോ​ഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്മാ ​ഗാന്ധി, കേരളാ […]