Kerala

സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുതാത്പര്യ ഹർജിയാണ് നല്‍കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി […]

Kerala

സ്ഥിരപ്പെടുത്തൽ ഇനിയും തുടരാൻ തീരുമാനിച്ച് സർക്കാർ; സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സ്ഥിരപ്പെടുത്തലുകൾക്ക് അംഗീകാരം നൽകും. 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയില്‍ വരും. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നിരാശരായിരിക്കുകയാണ് […]

Kerala

സംസ്ഥാനത്ത് കൂട്ടസ്ഥിരപ്പെടുത്തൽ തുടരുന്നു; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ

റാങ്ക് ഹോള്‍ഡേഴ്സിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. വിവാദങ്ങള്‍ക്കിടയിലും വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. വിവിധ വകുപ്പുകളിലായി 221 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേ‍‍ഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളിലായി 261 പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. റാങ്ക് ഹോള്‍ഡേഴ്സിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താല്‍ക്കാലികക്കാരെ […]

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. ഉന്നയിച്ച ഏതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്‍റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര […]

Kerala

ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരം തുടങ്ങി

സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നിരാഹാരം തുടങ്ങി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നിരാഹാരം തുടങ്ങി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർ […]