Health Kerala

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ

സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്തമാക്കി. കൊവിഡ് ചികിത്സ മുടക്കില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഓഎ നടത്തുന്ന നിൽപ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.  ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നടത്തുന്ന സമരം […]

India

കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച; യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍

കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന […]

Kerala

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്

സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം. കെ റയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമര പരിപാടികൾ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.

Kerala

ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് കെ സുധാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന […]

Kerala

ജോജുവിന്റെ വാഹനം തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു; നടന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം തകര്‍ത്തവര്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജുവിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ജോജുവിന്റെ തൃശൂര്‍ മാളയിലെ വീട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വീടിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് പ്രതിഷേധക്കാരെ […]

India

‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും

കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്. ഗതാഗത പ്രശ്നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം […]

Kerala

ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി; വ്യാപാരി സമരം മാറ്റിവച്ചു

നാളെമുതൽ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനത്തിൽനിന്ന് താൽക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം. എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലായിരുന്നു […]

Kerala

ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടച്ചിടുന്നു; ആത്മഹത്യയുടെ വക്കിലെന്ന് വ്യാപാരികൾ; മിഠായി തെരുവിൽ പ്രതിഷേധം

ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നിൽ […]

Kerala

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കിറ്റെക്സ് ജീവനക്കാരുടെ സമരം

കിറ്റെക്സുമായുള്ള പ്രശ്നത്തിൽ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ 9500 ജീവനക്കാർ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, വകുപ്പ് ഡയറക്ടർക്ക് കൈമാറി. 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിൻമാറിയതിനെ തുടർന്ന് […]

India National

26ന് രാജ്യവ്യാപക പ്രതിഷേധം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ആറു മാസം തികയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച ദേശവ്യാപക പ്രതിഷേധ പരിപാടികൾക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ കിസാർ മോർച്ചയുടെ സമരാഹ്വാനത്തെ പിന്തുണച്ചത്. വീരോചിതവും സമാധാനപൂർണവുമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ 26ന് രാജ്യാവ്യാപക പ്രതിഷേധം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് പിന്തുണ അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. […]