വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം […]
Tag: protest
കോഴിക്കോട് മലിനജല പ്ലാന്റ്: എംഎൽഎ പങ്കെടുത്ത ചർച്ചയ്ക്കിടെ സംഘർഷം
കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എൽ.എ സ്ഥലത്ത് നിന്നും മടങ്ങി. ബന്ധപ്പെട്ട വാർഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാർഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചർച്ച ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്. എതിർപ്പുകൾ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തിൽ നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്. തങ്ങൾ ചോദ്യങ്ങൾ എഴുതിക്കൊണ്ടുവന്നതാണെന്നും, […]
ഇറാഖിൽ ജനകീയ പ്രക്ഷോഭം; ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി
ഇറാഖിൽ ജനകീയ പ്രക്ഷോഭം. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറി. ഇന്നലെ വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ മുഖ്തദ അൽ സദ്റിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ […]
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി
രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്ന് പരാതി. പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോയത്. ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികൾ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും സ്കൂളിൽ എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടർന്ന് രക്ഷിതാക്കൾ […]
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം; പ്രതിഷേധം ശക്തം
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാത്രി പതിനൊന്ന് മണിക്ക് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ സർക്കുലർ. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. സർവകലാശാല ഹോസ്റ്റലിന് പുറത്തും, ക്യാമ്പസിലുമാണ് വിദ്യാർത്ഥികൾക്ക് രാത്രികാലയാത്ര നിരോധനം ഏർപ്പെടുത്തിയത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം ക്യാമ്പസിലേക്ക് പ്രവേശിക്കരുതെന്നാണ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ പരീക്ഷകൾ […]
മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം; എറണാകുളത്ത് പ്രതിഷേധ മാർച്ച്
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഞങ്ങൾ അതിജീവിതയ്ക്കൊപ്പം കൂട്ടായ്മ. ശ്രീലേഖയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് 24നോട് പറഞ്ഞു. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയാറാകണമെന്നും കുസുമം ജോസഫ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി […]
അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം ഇന്ന്
സൈന്യത്തിന്‍റെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും, സംസ്ഥാന സര്‍ക്കാരിന്‍റെ ഭരകൂട ഭീകരതയ്ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, […]
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്
കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിൽ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിനരയായ മുഴുവൻ പേരുടെയും പണം തിരികെ ലഭിക്കുന്നതിനായി നടത്തിവരുന്ന സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. തട്ടിപ്പിൽ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാല് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് […]
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പ്രതീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലുള്ള പ്രതികളായ ഫർസീൻ മജീദ്, നവീൻ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ കണ്ണൂരിൽ എത്തിച്ച് തെളിവെടുക്കുന്ന കാര്യവും സംഘത്തിൻ്റെ പരിഗണനയിലുണ്ട്. അതേസമയം, രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി മാത്രമായതിൽ കണ്ണൂരിലുള്ള തെളിവെടുപ്പിന്, സമയ പരിമിതിമൂലം പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി കണ്ണൂരിലെത്തിക്കുന്ന […]
വിമാനത്തിലെ പ്രതിഷേധം വധ ശ്രമമാക്കിയതിൽ ഗൂഢാലോചന; വി ഡി സതീശൻ
വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതിൽ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശൻ തിരുവന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎം വിരട്ടൽ. നേതാക്കൾക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഭയപ്പെടുത്താൻ നോക്കണ്ടെന്നും, സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അനുകൂലമായി […]