താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ആവശ്യത്തോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ അംഗങ്ങളോട് […]
Tag: Producers association
നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും
വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.. പുതിയ സിനിമകൾ തുടങ്ങുന്നതിനെ ചൊല്ലി മലയാള സിനിമയിൽ തർക്കം രൂക്ഷമാകുന്നു. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍ തുടങ്ങി നിരവധി പേർ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എതിർപ്പ് വ്യക്തമാക്കി സിനിമ സംഘടനകൾ രംഗത്തെത്തിയത്. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിലിം […]