Kerala

ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ, കടക്കാരുടെ ശല്യപ്പെടുത്തലുകള്‍; സിനിമാക്കാര്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബാദുഷ

കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ സിനിമാ,സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യ തരംഗത്തില്‍ ലോക്ഡൌണ്‍ മൂലം ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചത് സിനിമയിലെ ദിവസവേതന തൊഴിലാളികളെ ദുരിതത്തിലാക്കിയിരുന്നു. രണ്ടാം തരംഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സിനിമാ സംഘടനകളുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. സിനിമ മേഖയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണെന്നും അഭിമാനപ്രശ്നം മൂലം ആരും പുറത്തുപറയുന്നില്ലെന്നും ബാദുഷയുടെ കുറിപ്പില്‍ പറയുന്നു. ബാദുഷയുടെ കുറിപ്പ് ഇപ്പോഴത്തെ […]