ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് യുഎൻ ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നടപടി ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് പ്രിയങ്ക ആരോപിച്ചു. യുഎൻജിഎ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഇതുവരെ നിലകൊണ്ട എല്ലാത്തിനും എതിരാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. “മനുഷ്യരാശിയുടെ മുഴുവൻ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോഴും, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ നിഷേധിക്കപ്പെടുമ്പോഴും, […]
Tag: Priyanka Gandhi
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. ( priyanka gandhi at rajasthan today ) അതേസമയം, മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. അതിനിടെ വസുന്ധര രാജയോട് ബിജെപി […]
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ വൻ ജനപങ്കാളിത്തം: കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസ്
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ ജനപങ്കാളിത്തം അനുഭവപ്പെട്ട സാഹചര്യത്തിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയ്ക്ക് വലിയ ജന സ്വീകാര്യത ലഭിക്കുന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ.രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികൾക്ക് സമാനമായി പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തിൽ റാലികൾ സംഘടിപ്പിക്കും. സ്ത്രികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ബി.ജെ.പി പ്രചരണം ചെറുക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. […]
‘സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല’; ശ്രീബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി
രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സമൂമാധ്യമത്തില്‍ പോസ്റ്റിട്ടു. ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ […]
രാഷ്ട്രീയം മാത്രമല്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലില്‍ കയറി ദോശ ചുട്ട് പ്രിയങ്ക ഗാന്ധി
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൈസൂരുവിലെ ഹോട്ടലിൽ ദോശ ഉണ്ടാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനം സന്ദർശിച്ചത്. ഹോട്ടലിന്‍റെ അടുക്കളയില്‍ കയറി ദോശ ചുടുന്നതും അവിടെയുള്ള ജീവനക്കാരോട് പ്രിയങ്ക സംസാരിക്കുന്നതുമൊക്കെ വിഡിയോയില്‍ കാണാം. കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറും രൺദീപ് സിങ് സുർജെവാലയും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയിൽ ജീവനക്കാരുമായി സംവദിക്കുകയും ദോശകൾ […]
ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎക്കെതിരെ കേസ്
ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ പിതാവ് ഗൗതം ബുദ്ധ് ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ പിഎ സന്ദീപ് കുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. മകളെ സന്ദീപ് കുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. 2023 ഫെബ്രുവരി 26ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് ജനറൽ കൺവെഷനിൽ […]
കഠിനാധ്വാനം ഫലം കണ്ടു, എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി; പ്രിയങ്കാ ഗാന്ധി
ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ”ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ […]
ജോഡോ യാത്രയില്‍ ആദ്യമായി പ്രിയങ്ക ഗാന്ധി; മധ്യപ്രദേശില്‍ നിന്ന് കുടുംബസമേതം റാലിയില്‍ ചേര്‍ന്നു
ഭാരത് ജോഡോ യാത്രയില്‍ ആദ്യമായി പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുടുംബ സമേതമാണ് പ്രിയങ്ക പങ്കെടുത്തത്.മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോര്‍ഗാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കാല്‍നട ജാഥ ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയില്‍ ആദ്യമായി പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുടുംബ സമേതമാണ് പ്രിയങ്ക പങ്കെടുത്തത്.മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം […]
‘അംഗരക്ഷകര്‍ക്ക് പുതപ്പ് നല്‍കിയ നെഹ്‌റു’; പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിന് പിന്നില്‍
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേതെന്ന ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ നെഹ്‌റു, ഉറങ്ങിക്കിടക്കുന്ന തന്റെ സുരക്ഷാ ഭടന്മാര്‍ക്ക് പുതപ്പ് പുതച്ച് നല്‍കിയെന്നും ശേഷം ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ പോയെന്നുമാണ് ട്വീറ്റിലുള്ളത്. പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് എന്ന പേരില്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യാപകമായാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചില കമന്റുകളാണ് ട്വീറ്റ് വാസ്തവമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്താന്‍ കാരണം. 1963ല്‍ നെഹ്‌റുവിന്റെ ഭാര്യ മരണപ്പെട്ടു. 1947ലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ […]
യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; അഗ്നിപഥിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി […]