Kerala

കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശം. ബെഡുകളുടെയും ഓക്‌സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് […]

Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ പേരില്‍ അമിത നിരക്ക് ഈടാക്കാന്‍ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രികളെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതിനിടെ […]