Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചികിത്സാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ചികിത്സ നിരക്കെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. […]

Kerala

20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും

ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. അതിനനുസരിച്ചുള്ള കര്‍മ പരിപാടികള്‍ തയാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ […]