സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം. ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വീസ് കെ.എസ്.ആര്‍.ടി.സിയും പിന്‍വലിച്ചിരുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് […]
Tag: private bus
മിനിമം ചാര്‍ജ് 10 രൂപയാക്കണം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ
കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും. […]
സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
ചാർജ് വർദ്ധനവ് പിൻവലിച്ച സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പിന്മാറ്റം ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സർവീസ് നടത്തിയ പല പ്രൈവറ്റ് ബസുകളും ഇന്ന് ഓടുന്നില്ല. ചാർജ് വർദ്ധനവ് പിൻവലിച്ച സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പിന്മാറ്റം. ആളുകളില്ലാത്തതും ടിക്കറ്റ് ചാര്‍ജ് കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് ബസ് ഉടമകള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ […]
പത്തനംതിട്ടയിൽ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്
ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു പത്തനംതിട്ടയിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് ആരംഭിക്കും ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ബാക്കി ബസുകൾ സർവീസ് നടത്തും ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം ആർ.ടി.ഒയും ,ബസ് ഓണേഴ്സും തമ്മിൽ വിശദമായ ചർച്ച നടന്നിരുന്നു. സർവ്വീസ് ആരംഭിക്കുബോൾ സ്വീകരിക്കേണ്ട മുകരുതലുകൾ അടക്കം ചർച്ച ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ […]
ലോക്ക്ഡൌണിന് ശേഷം ബസ് ഓടി, പക്ഷേ യാത്രക്കാരില്ല
സംസ്ഥാനത്ത് സ്വകാര്യബസ് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. സര്‍വീസ് നടത്തിയ ബസുകളില്‍ കാര്യമായി യാത്രക്കാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബസുകളാണ് പുലര്‍ച്ചെ കല്ലെറിഞ്ഞ് തകര്‍ത്തത്. ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചുരുക്കം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് നിന്നും കൊയിലാണ്ടി, മുക്കം ഭാഗങ്ങളിലേക്ക് ചില ബസുകള്‍ സര്‍വീസ് നടത്തി. പല ബസുകളിലും […]
സർക്കാറിനെ ധിക്കരിക്കാനില്ല: സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍
അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. സർക്കാറിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. വരുമാന നഷ്ടമുണ്ടാകും. കോവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം അനുഭാവത്തോടെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് […]
‘നഷ്ടം സഹിച്ച് ഓടിക്കാനില്ല’: നിരക്ക് വര്‍ധന പോരെന്ന് സ്വകാര്യ ബസുടമകള്‍
ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലാണെങ്കില്‍ നാളെ മുതല്‍ സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കണമെന്നും നിലപാട് തിരുത്തണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. പരിമിതമായ തോതില്‍ മാത്രം സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. പ്രഖ്യാപിച്ച നിരക്ക് വര്‍ധന മതിയായതല്ല. ഡീസലിന്‍റെ നികുതിയും ഒഴിവാക്കണം. അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. […]