Kerala

പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി; കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്തു

വിവിധ നിയമ ലംഘനങ്ങൾക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ മിന്നൽ പരിശോധന നടത്തിയാണ് കേസെടുത്തത്. കൊച്ചിയിലെ സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഇന്നലെയൊരു മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂർ നീണ്ടുനിക്കുന്ന മിന്നൽ പരിശോധനയാണ് പൊലീസും മോട്ടോർ […]

Kerala

ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം. മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ […]

Kerala

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയർന്നത്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി അവസരോചിതമായി കൂടുതല്‍ സര്‍വീസുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തിൽ […]

Kerala

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് […]

Kerala

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ ടോൾ നൽകണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നാണ് ബസ് ഉടമകളുടെ തീരുമാനം. ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം വടക്കഞ്ചേരി സിഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ല. ശനിയാഴ്ച തരൂർ എംഎൽഎ പിപി സുമോദിൻ്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗം വരെയെങ്കിലും പിരിവ് ഒഴിവാക്കണമെന്ന് ബസ് ഉടമകൾ ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ […]

Kerala

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് […]

Kerala

ചൊവ്വാഴ്ച മുതൽ ബസ് ഉടമകൾ സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ( private bus strike kerala dec 21 ) സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് […]

Kerala

ഇന്ധന വില വർധന; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ധന വില വർധനയെ തുടർന്ന് കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1 രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല […]

Kerala

സ്‌കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ പ്രകാരം വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാർജ് 10 രൂപയായും ഉയർത്തണമെന്നാണ് ആവശ്യം. ഒരു വർഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബസ് ഉടമകൾ പ്രഖ്യാപിച്ച വായ്പകൾ ഉടൻ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഇത് സംബന്ധിച്ച് നിവേദനം നൽകി. ( private bus demands ticket […]

Kerala

ലോക്ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല

ലോക്ഡൌണ്‍ അടുത്തയാഴ്ച അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല. വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ വലിയ തുക അറ്റകുറ്റപ്പണികള്‍ക്കായി ചെലവിടേണ്ട അവസ്ഥയിലാണ് ബസുടമകള്‍. നികുതിയിളവ് കൂടി അവസാനിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സ്വകാര്യ ബസ് വ്യവസായം നീങ്ങുന്നത്. ബസ് തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് നികുതിയിനത്തിലുള്ള ഇളവ് കഴിഞ്ഞ മാസം 31ന് അവസാനിച്ചു. ഓടിയില്ലെങ്കിലും നികുതിയടക്കേണ്ട സ്ഥിതിയിലാണ് ബസുടമകള്‍‌‍. കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.