Kerala

വിദ്യാർത്ഥികളുമായുള്ള പ്രശ്നം; ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച യുണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥിയെ തള്ളിവിട്ടെന്ന പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത് വാട്സ്അപ്പിലൂടെയാണ്. നിലവിൽ ബസ് ഓടാത്ത റൂട്ടുകൾ തൃശൂർ – കോഴിക്കോട്ഗുരുവായൂർ – കോഴിക്കോട്എറണാകുളം – കോഴിക്കോട്വേങ്ങര – കോഴിക്കോട്പരപ്പനങ്ങാടി – കോഴിക്കോട്ചെമ്മാട് – കോഴിക്കോട്കണ്ണൂർ – തലശ്ശേരിപാനൂർ – തലശ്ശേരിവടകര – തലശ്ശേരികണ്ണൂർ കോഴിക്കോട്കല്ലിക്കണ്ടി-തലശ്ശേരിതൊട്ടിൽപ്പാലം -തലശ്ശേരിസെ:പൊയിലൂർ-തലശ്ശേരിചെണ്ടയാട് -തലശ്ശേരിചെറുവാഞ്ചേരി – തലശ്ശേരികൂത്തുപറമ്പ് -പാനൂർമാഹിപ്പാലം […]

Kerala

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറച്ചില്ല; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ […]

Kerala

തൃശൂരിൽ വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാലുകൾ ചതഞ്ഞരഞ്ഞു

തൃശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala

ചാര്‍ജ് വര്‍ധനവില്‍ നടപടികള്‍ അന്തിമഘട്ടത്തില്‍; സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം. മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി […]

Kerala

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് […]

Kerala

ബജറ്റിലെ അവഗണന; സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി ഒന്നും പറഞ്ഞില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണം. മിനിമം ചാർജ് 12 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സമര തീയതി പ്രഖ്യാപിക്കുമെന്ന് […]

Kerala

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്. ഒപ്പം ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. […]