ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ നൽകിയിരുന്നു.ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസുടമകൾ നോട്ടിസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് […]
Tag: private bus kerala
യാത്രക്കാരില്ല; ബസുകള്‍ വില്‍പ്പനക്ക് വെച്ച് ഉടമകള്‍, വാങ്ങാനാളുമില്ല
കനത്ത നഷ്ടത്തിലേക്ക് സ്വകാര്യ ബസ് വ്യവസായം കൂപ്പ് കുത്തിയതോടെ ബസുകള്‍ വില്‍പ്പനക്ക് വെച്ച് ഉടമകള്‍. പുതിയ ബസുകള്‍ പോലും വില്‍പ്പനക്ക് വെച്ചിട്ടുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്തത് പ്രതിസന്ധിയാവുകയാണ്. ഭൂരിഭാഗം ബസുടമകളും വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്. യാത്രക്കാരില്ലാതായതോടെ ഭൂരിഭാഗം ബസുകളും ജി ഫോം നല്‍കി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. അനിശ്ചിതമായി ഓടാതിരുന്നാല്‍ ബസ് നശിക്കും. പുതിയ ബസാണെങ്കിലും വില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. 1100ഓളം സ്വകാര്യ ബസുകളുള്ള കോഴിക്കോട് ജില്ലയില്‍ നൂറില്‍ താഴെ ബസുകളെ നഷ്ടം സഹിച്ചും ഓടുന്നുള്ളൂ. ഇതും വൈകാതെ ഓട്ടം […]
സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി
കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി […]