Kerala

കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി; ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ നിലവിൽ ഉള്ള പെർമിറ്റുകൾ തുടരാം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.  സ്വകാര്യ ബസുകൾക്ക് നിലവിലുളള പെർമിറ്റ് പുതുക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി പറയുന്നു. ദീ‍ർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്ന പ്രൈവറ്റ് ബസുകൾക്ക് […]

Kerala

സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധം; കടുത്ത നടപടിയുമായി കേരള സർക്കാർ

ബസുകളുടെ നിയമ ലംഘനത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. ബസുകളിലെ പരിശോധന കർശനമാക്കാനും ഇന്ന് കൊച്ചിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി.  സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ […]

Kerala

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. നേവി ഉദ്യോഗസ്ഥനായ തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്‌മണ്യനാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ മാഞ്ഞൂരാന്‍ എന്ന് പേരുള്ള ബസ് ആണ് ഇദ്ദേഹത്തെ ഇടിച്ചത്. ഫോര്‍ട്ടുകൊച്ചി കെ ബി ജേക്കബ് റോഡില്‍ ആയിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ബാലസുബ്രഹ്‌മണ്യന്‍. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ ഓടിരക്ഷപെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്കൂൾ കവലയിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം ഉണ്ടായത്. സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻ ചക്രം ഹസനുലിൻ്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Kerala

പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയത്

പാലക്കാട് നഗരത്തിൽ ബസ് മോഷണം. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പട്ടികാട് സ്വദേശി സാലുവിന്റെ ഉടമസ്ഥതയിലുള്ള ബസാണ് കാണാതായത്. ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു. തുടർന്ന് ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. […]

Kerala

കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിച്ചുതെറിപ്പിച്ചു

കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്. പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. ഇരു ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala

60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാൻ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമം

ആലുവ എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ വ്യാപക കൃത്രിമം. നിരവധി ബസുകളിൽ വേഗപൂട്ട് വിഛേദിച്ച നിലയിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ വെഹിക്കിൾ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാണ് ബസുകളിൽ ഇത്തരം കൃത്രിമം നടത്തുന്നത്. വേഗപ്പൂട്ടില്ലാത്ത ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ( Tampering with speed locks in private buses ). ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് […]

Kerala

സ്റ്റോപ്പില്‍ നിര്‍ത്താതെ ചീറിപ്പാഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിയ്ക്ക് പരുക്ക്

കോട്ടയം പാക്കില്‍ കവലയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണു. അമിത വേഗതയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് കടന്നുപോകുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന് ബസില്‍ നിന്ന് വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത […]

Kerala

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ നടപടി

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയിൽ ബസ് എടുക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ വിദ്യാർത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തിൽ തലശേരി ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥികൾ ബസിൽ കയറുന്നതിന് വേണ്ടി പുറത്ത് വരി നിൽക്കുകയാണ്. ആ സമയത്ത് നല്ല മഴ പെയ്തു. അപ്രതീക്ഷിത […]

Kerala

പിതാവിൻ്റെ മരണം: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മകൻ, കർശന നടപടി എടുക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ. ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് നേരിട്ടത്. ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും, ബസിൽ നിന്നും ഇറങ്ങിയത് കത്തിയുമായാണെന്നും ഫർഹാൻ പറഞ്ഞു. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ്‌ ഹോൺ മുഴക്കി. അൽപ്പം കഴിഞ്ഞ് […]