Kerala

വിദ്യാർ‌ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രം​ഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് […]