Education Kerala

കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടിക അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു […]

National

കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിൻസിപ്പലിനെതിരെ നടപടി

കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന നടത്തിയ പ്രിൻസിപ്പലിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ സസ്പൻഡ് ചെയ്തു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും ബിജെപി മുൻ നിയമനിർമാണ സഭാംഗവുമായ ഡോ. അപൂർവ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ചായിരുന്നു സെമിനാർ. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. സത്യ […]

National

മാർക്ക് ഷീറ്റ് നൽകിയില്ല; പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ ശ്രമിച്ച് വിദ്യാർത്ഥി

മധ്യപ്രദേശിലെ ഇൻഡോറിൽ വനിത പ്രിൻസിപ്പളിനെ തീവച്ച് കൊല്ലാൻ ശ്രമം. ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിൻസിപ്പൽ വിമുക്ത ഷർമയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ നോക്കിയത്. ബി ഫാം മാർക്ക് ഷീറ്റ് നൽകാത്തതാണ് പ്രകോപന കാരണം. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിൻസിപ്പലും അശുതോഷും തമ്മിൽ മാർക്ക് ഷീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ പോയ പ്രിൻസിപ്പലിന്റെ ദേഹത്തേക്ക് […]

Kerala

സര്‍ക്കാരിന് പ്രഹരം; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാക്കി കെഎടി

സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. എറണാകുളം ലോ കോളേജിലെ അധ്യാപകന്‍ ഡോ.ഗിരിശങ്കറിന്റെ പരാതി പരിഗണിച്ച ശേഷമാണ് ഉത്തരവ്. മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു എറണാകുളം ലോ കോളജിലെ അധ്യാപകന്റെ പരാതി. 2018ലെ യുജിസി മാനദണ്ഡം […]

National

വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി

സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്. ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് […]