India National

രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകും : പ്രധാനമന്ത്രി

രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകൾ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്സിനുകൾക്ക് ശാസ്ത്രീയാനുമതി ലഭിച്ചു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഷീൽഡ് വാക്സിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നീങ്ങണമെന്ന് യോഗത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു. വാക്സിൻ 200 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. […]

Kerala

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശം. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദീപാവലി പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ് ഇത്തരം ശക്തികൾ. എന്നാൽ, അതിർത്തിയിൽ ഭാഷണി ഉണ്ടായാൽ സൈനികർ തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാര്യങ്ങൾ വിശദീകരിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതിർത്തി സംരക്ഷണത്തിൽ നിന്ന് രാജ്യത്തെ സൈനികരെ തടയാൻ ആർക്കും […]

World

ഷാങ്ഹായ് ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഷാങ്ഹാസ് വെർച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയ്ക്കിടെ കശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ഉഭയകക്ഷി പ്രശ്നങ്ങൾ എസ്.സി.ഒയിൽ ഉന്നയിക്കുന്നത് പൊതുധാരണകൾക്കും സംഘടനയുടെ ആദർശത്തിനും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉഭയകക്ഷി പ്രശ്നങ്ങൾ അനാവശ്യമായി എസ്സിഒ അജണ്ടയിൽ ഉൾപ്പെടുത്താൻ നടത്തുനന് ദൗർഭാഗ്യകരമാണ്. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലും അടിയുറച്ച വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരെ ഇന്ത്യ എപ്പോഴും ശബ്ദമുയത്തിയിട്ടുണ്ട്. മാത്രമല്ല, കൊവിഡ് വാക്‌സിൻ […]

India National

ഊർജ സംരക്ഷണം; പ്രതിവർഷം 24,000 കോടിരൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് പ്രധാനമന്ത്രി

ലോക സമ്പദ് വ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കാൻ സ്വയംപര്യാപ്തമായ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ലോകത്തെ ഊർജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഊർജത്തിന്റെ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞു. ഇത് നിക്ഷേപ സംബന്ധമായ തീരുമാനത്തെ ബാധിച്ചു. അതേസമയം, ഊർജത്തിന്റെ ഉപയോഗത്തിൽ ഇന്ത്യയിൽ 60 ബില്യൺ (6000 കോടി) യൂണിറ്റ് ഊർജമാണ് ഇതിലൂടെ ലാഭിക്കാൻ കഴിഞ്ഞത്. […]

Kerala

കൊവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധം രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയർന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സർക്കാർ സ്വീകരിച്ച […]

India National

ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി

ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് […]

India National

ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം ‘അപ്രത്യക്ഷമാക്കി’; പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി രാഹുല്‍

അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരണം പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നീക്കം ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് […]