Kerala

സംസ്ഥാനത്ത് നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും. ഫ്ളാറ്റുകൾക്കും അപ്പാർട്ട്്മെന്റുകൾക്കുമുള്ള മുദ്രവില രണ്ട് ശതമാനം വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർധന. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വർധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം […]

Kerala

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ

മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.

National

സിഎന്‍ജി വിലവര്‍ധന; ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് വര്‍ധിപ്പിക്കുകയോ, സിഎന്‍ജി വിലയില്‍ 35 രൂപ സബ്‌സിഡിയോ വേണമെന്നാണ് ആവശ്യം. അതേസമയം വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഈ മാസം 18 മുതല്‍ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രഖ്യാപനം. ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡൽഹിയിൽ സിഎൻജി വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജിക്ക് 71 രൂപ നൽകണം. യാത്രക്കൂലി വർധനവോ സബ്സിഡിയോ കിട്ടാതെ […]

Kerala

മണ്ണെണ്ണയുടെ വില കൂട്ടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 8 രൂപ

ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് […]

India

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു. (lpg cylinder price hike) വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിൻ്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ വർധിപ്പിച്ചിരുന്നു. […]

India National

ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമാണ്. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം […]

India Kerala

ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് വര്‍ധിപ്പിച്ചത് 100 രൂപ; ഇരുട്ടടിയായി ഇന്ധന വിലയും

ഡിസംബറിന് ശേഷം നാലാം തവണയും പാചകവാതകത്തിന് വിലകൂടി. 801 രൂപയാണ് കൊച്ചിയിലെ പാചകവാതകത്തിന്‍റെ ഒടുവിലെ വില. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ ഒരു തവണയും വില വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ മാത്രം നൂറ് രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ഗാർഹിക സിലിണ്ടറിന്‍റെ വില 776 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ […]

Kerala

വിലക്കയറ്റം: ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്നതിന് മഹരാഷ്ട്രയ്ക്കും തമിഴ്‌നാടിനും കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് […]