എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കണ്ണൂർ അഴീക്കോടുള്ള പ്രസീതയുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്. സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത. കെ.സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പ്രസീത പുറത്ത് വിട്ടിരുന്നു. ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്റെ മൊഴി […]